Latest NewsKeralaNewsCrime

ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ

കൊച്ചി: സംസ്ഥാനത്ത് എംഡിഎംഎയുമായി 8 പേർ അറസ്റ്റിൽ ആയിരിക്കുന്നു. റേവ് പാർട്ടികളിൽ ഉപയോഗിക്കുന്നതിനായി വൻ തോതിൽ കഞ്ചാവും രാസലഹരിമരുന്നും എത്തിക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു സിറ്റി പൊലീസിന്റെ ആന്റി നർകോട്ടിക്സ് വിഭാഗം കടവന്ത്ര, കമ്മട്ടിപ്പാടം ഭാഗത്തു നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നായ എംഡിഎംഎയുമായി കാസർകോട് തളങ്കര നസ്രത്ത് റോഡിൽ അസറുദ്ദീൻ (25) അറസ്റ്റിൽ ആയിരിക്കുന്നത്. എന്നാൽ അതേസമയം, പാലാരിവട്ടം, തമ്മനം ഭാഗത്തു നടത്തിയ പരിശോധനയിൽ കഞ്ചാവുമായി കാസർകോട് തളങ്കര സ്വദേശികളായ സൈനുദ്ദീൻ (28), മുഹമ്മദ് ഇർഷാദ് (25) , മുഹമ്മദ് ഷാൻഫിർ (21) എന്നിവർ പിടിയിലായി. നോർത്ത് ഭാഗത്തു നടത്തിയ പരിശോധനയിൽ നായരമ്പലം സ്വദേശികളായ വിഷ്ണു (25), അനന്തൻ (25) ,അനൂപ് (19), കടവന്ത്രയിൽ നിന്ന് സന്തോഷ് (38) എന്നിവരെയും ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തിരിക്കുന്നു. മയക്കുമരുന്ന് മാഫിയകളെ പറ്റി വിവരം ലഭിച്ചാൽ 9995966666 എന്ന നമ്പറിൽ വാട്സാപ് സന്ദേശങ്ങളയക്കാമെന്നും 9497980430 എന്ന നമ്പറിൽ വിവരങ്ങൾ അറിയിക്കാമെന്നു സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button