Latest NewsFootballNewsSports

മ്യൂണിച്ചിൽ നടത്തിയ പ്രകടനമാണെന്ന് വിനയായത്: മാനുവൽ നൂയർ

ചാമ്പ്യൻസ് ലീഗിൽ നിന്നും ബയേൺ പുറത്താവാൻ കാരണം ആദ്യ പാദത്തിൽ മ്യൂണിച്ചിൽ നടത്തിയ പ്രകടനമാണെന്ന് ഗോൾ കീപ്പർ മാനുവൽ നൂയർ. ആദ്യ പാദത്തിൽ ഹോം ഗ്രൗണ്ടിൽ വെച്ച് ബയേൺ 3-2ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. അതാണ് തങ്ങൾക്ക് വിനയായതെന്ന് മത്സര ശേഷം നൂയർ പറഞ്ഞു. ഇന്ന് നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബയേൺ വിജയിച്ചിരുന്നു.

ഇന്നലെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബയേൺ മോശം അവസ്ഥയിലായിരുന്നു. ആദ്യ പാദത്തിൽ ഒരുപാട് അവസരങ്ങൾ നഷ്ടമാക്കിയത് രണ്ടാം പാദത്തിൽ ടീമിനെ സാരമായി ബാധിച്ചു. സൂപ്പർ താരങ്ങളായ ലെവൻഡോസ്‌കിയുടെയും സെർജ് ഗ്നാബ്രിയുടെ അഭാവം ടീമിനെ സാരമായി ബാധിച്ചിരുന്നു. ഇനി പൂർണ്ണ ശ്രദ്ധ ബുണ്ടസ് ലീഗയിൽ ആണെന്നും നൂയർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button