COVID 19Latest NewsIndiaNews

ഡൽഹിയിൽ 17,282 പേർക്ക് കൂടി കോവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന വർധന

രോഗം ബാധിച്ച് 50,736 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,282 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 104 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Also Read: റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ

കോവിഡ് വ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ഡൽഹിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,67,438 ആയി. രോഗം ബാധിച്ച് 50,736 പേരാണ് വിവിധയിടങ്ങളിൽ ചികിത്സയിൽ കഴിയുന്നത്. 7,05,162 പേർ ഇതുവരെ രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

104 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11,540 ആയി ഉയർന്നു. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഡൽഹിയിൽ മരണ നിരക്ക് ഉയരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡൽഹിയിലെ വിവിധയിടങ്ങളിലുള്ള ശ്മശാനങ്ങളിൽ കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button