Latest NewsFootballNewsSports

ക്വാർട്ടറിൽ കണക്ക് തീർത്ത് പിഎസ്ജി; ബയേൺ സെമി കാണാതെ പുറത്ത്

നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗ് സെമി കാണാതെ പുറത്ത്. ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിട്ടും എവേ ഗോളിന്റെ പിൻബലത്തിൽ പിഎസ്ജി സെമി ഫൈനലിൽ കടന്നു. ആദ്യ പാദത്തിൽ 3-2 ന് ബയേൺ മ്യൂണികിനെ പിഎസ്ജി പരാജയപ്പെടുത്തിയിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലെ കണക്കു തീർക്കാം എന്ന പ്രതീക്ഷയോടെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്. ലെവൻഡോസ്‌കി ഇല്ലാതെ പിഎസ്ജി നേരിട്ട ബയേൺ പതിവുപോലെ ശക്തമായിരുന്നില്ല.

രണ്ടാം പാദത്തിൽ ചൗപ്പോ മോട്ടിങിന്റെ വകയായിരുന്നു ബയേൺ മ്യൂണിക്കിന്റെ ഏക ഗോൾ. മികച്ച പന്തടക്കത്തിൽ കളിച്ച ആരംഭിച്ച പിഎസ്ജി നെയ്മറിലൂടെ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ബയേണിന്റെ ഗോൾ വല കടക്കാൻ അവർക്കായില്ല. സൂപ്പർ താരം ലെവൻഡോസ്‌കിയുടെ അഭാവം ടീമിനെ സാരമായി ബാധിച്ചിരുന്നു. നാളെ നടക്കുന്ന മാഞ്ചസ്റ്റർ സിറ്റി ഡോർട്ട്മുണ്ട് മത്സരത്തിലെ വിജയികളെ പിഎസ്ജി സെമിയിൽ നേരിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button