COVID 19KeralaNattuvarthaLatest NewsNews

കോവിഡ് വ്യാപനം; കേരളത്തിൽ രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണ വിധേയമാകുമെന്ന് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് രണ്ടാഴ്ചകൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നും ചീഫ് സെക്രട്ടറി വി.പി.ജോയ്. സംസ്ഥാനത്ത് കോവിഡ് പരിശോധന വർധിപ്പിക്കുമെന്നും രണ്ടുദിവസങ്ങളിലായി രണ്ടരലക്ഷം പേർക്ക് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുവാക്കളിൽ കോവിഡ് പരിശോധന കൂട്ടുമെന്നും, ജനങ്ങൾ സ്വയം നിയന്ത്രണവും പ്രതിരോധവും ഉറപ്പാക്കണമെന്നും അദ്ദേഹം അവ്വശ്യപ്പെട്ടു. പ്രാധാന്യമില്ലാത്ത പരിപാടികളും ചടങ്ങുകളും മാറ്റാൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ട്യൂഷൻ ക്ലാസുകൾ കോവിഡ് മാനദണ്ഡം പാലിച്ചുമാത്രം നടത്തണം. ഹോട്ടലുകളിൽ ഇരുന്ന് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം. പൊതുചടങ്ങുകൾ നടത്തുമ്പോൾ ജില്ലാ ഭരണകൂടത്തെ അറിയിക്കണം.വ്യാപരസ്ഥാപനങ്ങൾ ഹോം ഡെലിവറി വ്യാപിപ്പിക്കാൻ ശ്രമിക്കണം’. തിയറ്ററുകളും ബാറുകളും രാത്രി ഒൻപതു മണിക്ക് അടയ്ക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് വാക്സീൻ സ്റ്റോക്ക് 7 ലക്ഷം ഡോസ് മാത്രമെന്നും, വാക്സീൻ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ആളുകൾക്ക് ലഭ്യമാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button