Latest NewsNewsIndia

യെദിയൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടർന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യെദിയൂരപ്പക്ക് തുടര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് യെദിയൂരപ്പയ്ക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. രോഗം ഭേദമായതിന് പിന്നാലെ കോവിഡ് വാക്സിൻ്റെ ഒന്നാം ഡോസും അദ്ദേഹം സ്വീകരിച്ചിരുന്നു. രണ്ടാം ഡോസ് സ്വീകരിക്കാൻ മൂന്ന് ദിവസം ശേഷിക്കെയാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button