Latest NewsNewsIndia

മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു

ശാരീരിക അസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംവിധായകന് കോവിഡ് സ്ഥിരീകരിച്ചത്.

ചെന്നൈ: പ്രശസ്‌ത സംവിധായകൻ മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുതിയ ചിത്രമായ പൊന്നിയിൻ സെൽവന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുന്നതിനിടെയാണ് മണിരത്നത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

Read Also: പ്രസംഗവും വിവാദവും: സജി ചെറിയാന്റെ ന്യായങ്ങൾ

ശാരീരിക അസ്വസ്ഥതയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംവിധായകന് കോവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ തുടരുന്ന അദ്ദേഹം ആരോ​ഗ്യവാനാണെന്നും മറ്റ് രോ​ഗലക്ഷണങ്ങളില്ലെന്നുമാണ് റിപ്പോർട്ട്. ജൂലൈ എട്ടിന് നടന്ന പൊന്നിയിൻ സെൽവൻ ടീസർ ലോഞ്ചിൽ മണിരത്നം പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button