Latest NewsNewsFootballSports

എന്തു വിലകൊടുത്തും ഹാളണ്ടിനെ യുണൈറ്റഡിൽ എത്തിക്കണം: സ്‌കോൾസ്

ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ ഏർലിങ് ഹാളണ്ടിനെ യുണൈറ്റഡിൽ എത്തിക്കണമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ മിഡ്‌ഫീൽഡർ പോൾ സ്‌കോൾസ്. ഡോർട്ട്മുണ്ടിന്റെ താരമായ ഹാളണ്ടിനുവേണ്ടി യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി അടക്കം യൂറോപ്പിലെ പ്രമുഖ ക്ലബുകൾ വരെ ശ്രമം തുടരുന്നുണ്ട്. ഹാളണ്ട് മാഞ്ചസ്റ്ററിലേക്ക് വരുന്നെങ്കിൽ അത് യുണൈറ്റഡിലേക്ക് ആവട്ടെ എന്നാണ് സ്‌കോൾസ് അഭിപ്രായപ്പെടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന് എന്തായാലും ഒമ്പതാം ജേഴ്സിയിൽ മികച്ച താരത്തെ ആവശ്യമുണ്ട്. ഹാളണ്ട് എത്ര നല്ല ടാലന്റുള്ള കളിക്കാരനാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഒലെ ഗണ്ണാർ സോൾഷ്യാറുമായി ഹാളണ്ടിന് നല്ല ബന്ധവുമുണ്ട്. മുമ്പ് മോൾഡെയിൽ ഒലെയ്ക്ക് കീഴിൽ കളിച്ച താരമാണ് ഹാളണ്ട്. അതുകൊണ്ട് തന്നെ ഹാളണ്ട് ആയിരിക്കും യുണൈറ്റഡിന് ഏറ്റവും അനുയോജ്യനായ സ്‌ട്രൈക്കർ എന്നും താരത്തെ എന്തു വിലകൊടുത്തും യുണൈറ്റഡിൽ എത്തിക്കണമെന്നും സ്‌കോൾസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button