Latest NewsNewsIndia

മഹാരാഷ്ട്രയിൽ പിടിവിട്ട് കോവിഡ്; ഒറ്റദിവസത്തിനിടെ റെക്കോർഡ് വർധനവ്; പ്രതിദിന രോഗികളുടെ എണ്ണത്തിൽ പകച്ച് അധികൃതർ

മുംബൈ: കോവിഡ് വൈറസിന്റെ രണ്ടാം വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയിൽ പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,729 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 398 പേർ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു.

Read Also: സാക്ഷാത്ക്കരിക്കപ്പെട്ട വലിയ സ്വപ്നം; മകളുടെ പേര് പങ്കുവെച്ച് പേളിയും ശ്രീനിഷും

37,03,584 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 35,19,208 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,335 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുംബൈ നഗരത്തിൽ മാത്രം ഇന്ന് 8,803 പേർക്കാണ് കോവിഡ് പോസിറ്റീവായത്. 53 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഡൽഹിയിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. 19,486 പേർക്കാണ് ഡൽഹിയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പശ്ചിമ ബംഗാളിൽ ഇന്ന് 6,910 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,818 പേർ രോഗമുക്തി നേടി. 26 പേർ മരിച്ചു.

Read Also: കേന്ദ്രമന്ത്രാലയങ്ങളുടെ കീഴിലുള്ള ആശുപത്രികളിലെ കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണം: ആരോഗ്യമന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button