Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം അവസാന മിനുട്ട് വരെ ഉണ്ടാകും: ജോസെ മൗറിനോ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിനായുള്ള പോരാട്ടം അവസാന മിനുട്ട് വരെ ഉണ്ടാകുമെന്ന് ടോട്ടൻഹാം പരിശീലകൻ ജോസെ മൗറിനോ. പ്രീമിയർ ലീഗിൽ അവസാന നാലിൽ എത്താനുള്ള പോരാട്ടത്തിൽ എവർട്ടണെ നേരിടാനിരിക്കെയാണ് ജോസെ മൗറിനോയുടെ പ്രതികരണം. എവർട്ടണെതിരെയുള്ള മത്സരത്തിൽ ജയിച്ചാലും തോറ്റാലും അവസാന ദിവസമാവും പ്രീമിയർ ലീഗിലെ ടോപ് ഫോർ തീരുമാനിക്കപ്പെടുകയെന്നും മൗറിനോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി ഒരുപാട് ടീമുകൾ മത്സരിക്കുന്നുണ്ടെന്നും കഴിഞ്ഞ സീസണിലെ പോലെ അവസാന ദിവസമാവും ടോപ് ഫോർ തീരുമാനിക്കപ്പെടുകയെന്നും മൗറിനോ കൂട്ടിച്ചേർത്തു. നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിയും എട്ടാം സ്ഥാനത്തുള്ള എവർട്ടണും തമ്മിൽ എട്ട് പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ പ്രീമിയർ ലീഗിന്റെ അവസാന മത്സരങ്ങൾ കൂടുതൽ ആവേശകരമാകുമെന്നാണ് വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button