COVID 19KeralaLatest NewsNews

കൂട്ടപ്പരിശോധനയുടെ ഫലം ഞെട്ടിക്കും; കിടക്കകൾ സജ്ജമാക്കാൻ ആരോഗ്യവകുപ്പിൻ്റെ നിർദേശം

കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് വൈകിട്ട്

തിരുവനന്തപുരം: രണ്ടു ദിവസമായി സംസ്ഥാനത്ത് നടത്തി വന്ന കൂട്ടപ്പരിശോധനയുടെ ഫലം ഇന്ന് ആരോഗ്യവകുപ്പ് പുറത്തുവിടും. രണ്ടലക്ഷം പേരിൽ നടത്തിയ പരിശോധന ഫലാം പുറത്തുവരുമ്പോൾ കുറഞ്ഞത് 25,000 പേർക്കെങ്കിലും കൊവിഡ് പോസിറ്റീവ് ആകാമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഒരുപക്ഷേ ഇതിലും സംഖ്യ ഉയര്‍ന്നേക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ സജ്ജമാക്കാനും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായാൽ പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം പരിശോധനയാണ് നടത്തിയത്. ഇന്നു വൈകിട്ടുള്ള കോവിഡ് കണക്കില്‍ ആദ്യ ദിവസത്തെ കൂട്ടപ്പരിശോധനയുടെ ഫലം ഉൾപ്പെടുത്തും. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടാകും.

Also Read:വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സോണിയ ഗാന്ധി, വിതരണം എങ്ങനെ വേണമെന്ന് നിര്‍ദ്ദേശം

അതേസമയം, കോവിഡ് ലക്ഷണങ്ങള്‍ കൂടുതലുള്ള സി കാറ്റഗറിയില്‍പ്പെട്ട രോഗികളെ മെഡിക്കല്‍ കോളജിലേക്കു മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. കേരളത്തിന് അടിയന്തരമായി 50 ലക്ഷം ഡോസ് കോവിഡ് വാക്സിന്‍ നല്‍കണമെന്നാണ് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുന്നത്. കേരളത്തിന് ഇതുവരെ 60.84 ലക്ഷം ഡോസ് വാക്സിനാണ് ലഭിച്ചത്. 56.75 ലക്ഷം ഡോസ് ഇതുവരെ വിതരണം ചെയ്തുകഴിഞ്ഞു. മാസ് വാക്സിനേഷൻ നടത്തണമെങ്കിൽ ഇനിയും വാക്സിൻ വേണമെന്നാണ് കേരളം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button