Latest NewsIndiaNews

വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സോണിയ ഗാന്ധി, വിതരണം എങ്ങനെ വേണമെന്ന് നിര്‍ദ്ദേശം

 

ന്യൂഡല്‍ഹി : കൊവിഡിന്റെ രണ്ടാം തരംഗം മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കുറ്റപ്പെടുത്തി. രാജ്യത്തെ 25 വയസിന് മുകളിലുളള എല്ലാവര്‍ക്കും പ്രതിരോധ വാക്സിന്‍ നല്‍കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടു.

Read Also : കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ഏത് തരം മാസ്‌ക്കുകളാണ് വേണ്ടതെന്ന നിര്‍ദ്ദേശവുമായി ആരോഗ്യവിദഗ്ദ്ധര്‍

‘കോവിഡ് രോഗമുണ്ടായി ഒരു വര്‍ഷം പിന്നിട്ടിട്ടും അവശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിക്കാനാകാത്തത് ദു:ഖകരമാണ്. വാക്സിന്‍ വിതരണത്തിലും പക്ഷപാതിത്വം കാണിക്കുകയാണ്. ഞങ്ങളും നിങ്ങളും എന്ന മനോഭാവം തിരുത്തണം. മഹാമാരിക്കെതിരായ യുദ്ധം, രാഷ്ട്രീയത്തിനപ്പുറം ദേശീയമായ വെല്ലുവിളിയായി കാണണമെന്നും’ സോണിയ ആവശ്യപ്പെട്ടു.

‘ കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ കൃത്യമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. വാക്സിനുകളുടെയും മരുന്നുകളുടെയും ദൗര്‍ലഭ്യം, ആശുപത്രിയിലെ കിടക്കകളുടെ കുറവ്, ഓക്സിജന്റെ ദൗര്‍ലഭ്യം തുടങ്ങിയവയെപ്പറ്റിയുളള റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ് ‘ . പല സംസ്ഥാനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണെന്നും സോണിയ ഗാന്ധി ആക്ഷേപിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button