KeralaLatest NewsNews

ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍…ഭരണാധികാരികളെയും രാഷ്ട്രീയക്കാരെയും വിമർശിച്ച് ഡോ ബിജു

ഏത് നൂറ്റാണ്ടിലാണ് ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കുംഭമേളയും തൃശൂര്‍ പൂരവുമൊക്കെ നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ഡോ. ബിജു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

Read Also: ബോംബ് നിർമ്മാണത്തിനിടെ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റ സംഭവം; കേസിൽ നാലു പേരെ കൂടി പ്രതിചേർത്തു

ഏത് നൂറ്റാണ്ടിലാണ് ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. ഇവരൊക്കെയാണ് യഥാര്‍ത്ഥ വൈറസുകളെന്നും, കൊവിഡ് ഇവര്‍ക്ക് മുന്നില്‍ തലകുനിക്കണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇലക്ഷന്‍ മാമാങ്കം കഴിഞ്ഞു… ഇനി….അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം…. എന്തു മനോഹരമായ നാട്….ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്…. ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍… കൊറോണ വൈറസ് ഇവര്‍ക്ക് മുന്‍പില്‍ തലകുനിക്കണം …

shortlink

Related Articles

Post Your Comments

Related Articles


Back to top button