Latest NewsIndia

‘ഞാന്‍ 35വര്‍ഷമായി സ്ഥിരമായി മദ്യപിക്കുന്നു, ഇതുവരെ ഡോക്ടറുടെയടുത്ത് പോയിട്ടില്ല’ അടച്ചുപൂട്ടലിനെതിരെ സ്ത്രീ

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴികെയുള്ളവയെല്ലാം ഇന്ന് മുതല്‍ ഒരാഴ്ച്ചക്കാലം അടഞ്ഞുകിടക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

ഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ ദില്ലിയില്‍ ഇന്ന് മുതല്‍ അടുത്ത തിങ്കളാഴ്ച്ച വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചിരുന്നു. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴികെയുള്ളവയെല്ലാം ഇന്ന് മുതല്‍ ഒരാഴ്ച്ചക്കാലം അടഞ്ഞുകിടക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

അതേസമയം മദ്യശാലകൾ അടച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി വനിത ഉൾപ്പെടെ എത്തിയത് ചിരിപടർത്തുകയാണ്. കൊവിഡിനെതിരെ വാക്‌സിനെടുത്തത് കൊണ്ട് യാതൊരു കാര്യവുമില്ല, പക്ഷേ രണ്ട് പെഗ്ഗ് ഫലം ചെയ്യുമെന്ന് ദില്ലി സ്വദേശിനി ഒരു ന്യൂസ് റിപ്പോര്‍ട്ടറിനോട് പറയുന്ന വീഡിയോ ട്വിറ്ററില്‍ തരംഗമാകുകയാണ്. ഞാന്‍ 35 വര്‍ഷമായി സ്ഥിരമായി മദ്യപിക്കുന്ന ആളാണെന്നും തനിക്ക് ഇതുവരെ ഡോക്ടറുടെയടുത്ത് പോകേണ്ടി വന്നിട്ടില്ലെന്നും ഇവര്‍ കൂളായി മറുപടി പറയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്.

മദ്യവില്‍പ്പനശാലകളും ബാറുകളും അടച്ചുപൂട്ടിയതിനെതിരെ പ്രതിഷേധിച്ച്‌ നിരവധി ആളുകള്‍ ദില്ലിയിലെ തെരുവുകളില്‍ തടിച്ചുകൂടിയിരുന്നു. മദ്യശാലയ്ക്ക് മുന്നില്‍ പ്രതിഷധവുമായി നിന്ന ഒരു സ്ത്രീയോട് എന്തിനാണ് ഈ പ്രതിഷേധമെന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു മധ്യവയസ്‌കയുടെ വൈറല്‍ മറുപടി. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button