COVID 19KeralaLatest NewsNewsIndia

ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണി തുറന്നു കൊടുത്തു ; വാക്‌സീന്‍ നയത്തിനെതിരെ മുല്ലപ്പള്ളി

രാജ്യത്ത് ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് കേന്ദ്ര സർക്കാർ വലിയ വിപണിയാണ് തുറന്നിട്ടു കൊടുത്തതെന്നും, കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സീന്‍ നയം ജനദ്രോഹ പരിഷ്‌ക്കാരമാണെന്നും കെ,പി,സി,സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി വാക്‌സീന്‍ ജനങ്ങളില്‍ എത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്. എന്നാല്‍ ജനങ്ങളുടെ ജീവന്‍ കയ്യിലിട്ട് പന്താടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .

പുതിയ വാക്‌സീന്‍ നയം മൂലം സംസ്ഥാനങ്ങള്‍ക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും, ഇതുമൂലം പൊതുവിപണിയില്‍ നിന്നും സംസ്ഥാനങ്ങള്‍ പണം കൊടുത്ത് വാക്‌സീന്‍ വാങ്ങേണ്ട സ്ഥിതിയാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ഇത് പ്രതിഷേധാര്‍ഹമാണ്. വാക്‌സീന്‍ വിതരണത്തിലൂടെ ഇന്ത്യയില്‍ ബഹുരാഷ്ട്ര മരുന്ന് കമ്പനികള്‍ക്ക് വലിയൊരു വിപണി തുറന്നിട്ടു കൊടുത്തിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാക്‌സീന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കൊള്ളലാഭം കൊയ്യുന്നതിന് അവസരം സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ വാക്‌സീന്‍ നയം’. മുല്ലപ്പള്ളി പറഞ്ഞു.

കോവിഡ് വ്യാപനം; ബംഗാളിൽ അവസാനഘട്ട തെരഞ്ഞെടുപ്പ് ഒന്നിച്ചു നടത്താൻ നിർദ്ദേശം

കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിങ്ങനെ രണ്ട് വാക്‌സീനുകളാണ് രാജ്യത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഒരു ഡോസ് വാക്‌സീന്‍ 250 രൂപയ്ക്ക് ഇതുവരെ ലഭ്യമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സീന്‍ നയപ്രകാരം കോവിഷീല്‍ഡിന്‍റെ ഒരു ഡോസ് ലഭിക്കാന്‍ സര്‍ക്കാര്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് നല്‍കേണ്ടി വരിക. വാക്‌സീന്‍ വിതരണത്തില്‍ കേരളം കടുത്ത അലംഭാവമാണ് കാണിക്കുന്നത്. ആവശ്യമായ വാക്‌സീനുകള്‍ ശേഖരിക്കുന്നതിലും വീഴ്ചവരുത്തി.

അസാധാരണമായ തിക്കും തിരക്കും മൂലം കേരളത്തിന്‍റെ പല വാക്‌സീന്‍ കേന്ദ്രങ്ങളും ഇപ്പോള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളായി മാറുകയാണെന്നും. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ആവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായില്ലെന്നും മുല്ലപ്പള്ളിരാമചന്ദ്രൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button