KeralaLatest NewsNews

‘ഞാൻ പോസ്റ്റ്​ ഇട്ടിട്ടില്ല, ഇട്ടാൽ തന്നെ നിന്നെയൊക്കെ പേടിച്ച് പിൻവലിക്കുന്ന പതിവില്ല, അറിയാമല്ലോ?’; യു പ്രതിഭ

കായംകുളം : രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വഴിതുറന്ന പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ പിൻവലിച്ചതിന്​ പിന്നാലെ പുതിയ പോസ്റ്റുമായി കായംകുളം എം.എൽ.എ യു.പ്രതിഭ. ഇന്നലെ ‘പൊട്ടനെ ചട്ടൻ ചതിച്ചാൽ…ചട്ടനെ ദൈവം ചതിക്കും’ എന്ന തലക്കെട്ടോടുകൂടി പങ്കുവെച്ച പോസ്റ്റിനെച്ചൊല്ലി നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. സംഭവം വിവാദമായതോടെ ഫേസ്ബുക്ക് അക്കൗണ്ട്​ ഹാക്ക് ചെയ്തതാണെന്ന വിശദീകരണവുമായി പ്രതിഭയുടെ പോസ്റ്റ് വന്നെങ്കിലും പിന്നീട്​ ഇതും പിൻവലിച്ചു. ഇപ്പോഴിതാ ആരോപണങ്ങൾക്കെല്ലാം മറുപടിയുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭ. താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും, അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും പ്രതിഭ വിശദീകരിക്കുന്നു. എന്തെങ്കിലും പോസ്റ്റ് ഇട്ടാൽ തന്നെ അത് നിന്നെയൊന്നും പേടിച്ച് പിൻവലിക്കില്ലെന്നും പ്രതിഭ പറയുന്നു.

Read Also  :  ജീവന് ഭീഷണിയുണ്ട്, ജീവിക്കാൻ അനുവദിക്കണം, ജി.സുധാകരാനെതിരായ പരാതി പിൻവലിക്കാൻ മാർഗ്ഗം ഒന്നുമാത്രം; പരാതിക്കാരി

കുറിപ്പിന്റെ പൂർണരൂപം…………………………

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്….ഇനി കാര്യത്തിലേക്ക് കടക്കാം… ഇന്നലെ ഞാൻ പോലുമറിയാതെ എന്റെ ഫേസ്ബുക് പേജിൽ ഒരു പോസ്റ്റ് പ്രത്യക്ഷപെടുകയുണ്ടായി… നാട് മുഴുവൻ ഇത്രമേൽ പ്രതിസന്ധിയിലാക്കിയ കൊറോണയുടെ പ്രത്യാക്രമണം പോലും എന്റെ പേജിലെ ഒരു പോസ്റ്റിനു മുന്നിൽ ഒന്നുമല്ലാതായ വിവരം ഞാനറിയുന്നത് പൊടുന്നനെ എന്നെ ലക്ഷ്യമിട്ടു വന്ന തെറിവിളികളും ചീത്ത പറച്ചിലുകളിലൂടെയുമൊക്കെയാണ് എന്തൊരു കരുതൽ ആണ് ഇവർക്കൊക്കെ എന്നോട് ..ശ്ശൊ ഓർത്തിട്ട് കണ്ണു നിറഞ്ഞു പോകുവാ … അപ്പോ ഒരു സത്യം പറയാം.

പിന്നെ എല്ലാരും സ്റ്റാന്റ് വിട്ടു പോകണം. ഇന്നലെ എന്റെ പേജിൽ ഏതോ സിനിമയുടെ ഒരു പോസ്റ്റർ ആണെന്ന് തോന്നുന്നു: ആരോ ഹൈജാക്ക് ചെയ്തു ഇട്ടു.. ഞാൻ പോലും കാണുന്നതിന് മുൻപ് അതിന് വ്യാഖ്യാനങ്ങളായി ദൂർ വ്യാഖ്യാനങ്ങളായി ചില യൂത്ത് കോൺഗ്രസ് കാർ കണ്ണിൽ എണ്ണ ഒഴിച്ച് ഞാൻ എയറിൽ ആയേ എന്ന് പറഞ്ഞ് ആഹ്ലാദിച്ച് ഞാൻ സുഖമായി ഉറങ്ങുമ്പോൾ ഉറക്കമിളച്ച് ഇരുന്ന് എന്തൊക്കെ ദിവാസ്വപ്നങ്ങൾ കണ്ടു കൂട്ടി.. ചില മാധ്യമങ്ങളും ആദരണീയരായ രണ്ട് മന്ത്രിമാരുടെ പേരുകൾ വലിച്ചിഴക്കുന്നു ചർച്ച ചെയ്യുന്നു, ഓടുന്നു , ചാടുന്നു ശ്ശൊ ശ്ശൊ എന്തൊക്കെ ബഹളമായിരുന്നു..

Read Also  : രണ്ട് വര്‍ഷം മുമ്പ് നടന്ന ഷാജിയുടെ കൊലപാതകം പുറംലോകം അറിയാതിരുന്നത് വീടിരിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകള്‍ കാരണം

എന്നാൽ കേട്ടോളൂ ഞാൻ Post ഇട്ടിട്ടില്ല.. ഇട്ടാൽ നിന്നെയൊന്നും പേടിച്ച് പിൻവലിക്കുന്ന പതിവില്ല അറിയാമല്ലോ.. ആരോ ഹൈജാക്ക് ചെയ്തതാണെന്ന് അറിഞ്ഞപ്പോഴേ പരാതിയും കൃത്യമായി കൊടുത്തു.. സമർത്ഥരായ അഴിമതി ഇല്ലാത്ത മന്ത്രിമാരോടുള്ള ചില യൂത്ത് കോൺഗ്രസ് കാരുടെ ഫ്രസ്ട്രേഷൻ എന്തായാലും ഇന്നലെ പുറത്തു ചാടി.. അപ്പോ എങ്ങനെയാ ഇന്നലെ കളഞ്ഞ ഉറക്കം ഒക്കെ വെറുതെ ആയില്ലേ.. പോയി നന്നായി കിടന്ന് ഒന്നുറങ്ങ്. ഇനിയും ദുർഭാവന വിളയാടണ്ടത് അല്ലയോ .. അപ്പോ പിന്നെ കാണാം എല്ലാരും സ്റ്റാന്റ് വിട്ടോ.

അടുത്ത ഒരു ബെല്ലോടു കൂടി ഇവിടെ തടിച്ചു കൂടിയ ഉത്തരവാദിത്വ ശിരോമണി കുസുമങ്ങളൊക്കെ സ്റ്റാൻഡ് വിട്ടു പോകേണ്ടതാണ്…. ഇനി…

Posted by Prathibha on Wednesday, April 21, 2021

Related Articles

Post Your Comments


Back to top button