Latest NewsNewsIndia

ഇന്ത്യയില്‍ കോവിഡ് വ്യാപനം മെയ് പകുതിയോടെ മൂര്‍ധന്യത്തിലെത്തും, അതിതീവ്ര വ്യാപനമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മെയ് മാസം പകുതിയോടെ മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി ശാസ്ത്രജ്ഞര്‍. മെയ് 11-15 വരെയുള്ള കാലയളവില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 33-35 ലക്ഷത്തിലെത്തിയേക്കാമെന്നും മെയ് അവസാനത്തോടെ രോഗവ്യാപനം കുത്തനെ കുറയുമെന്നും ഐഐടി വിദഗ്ദ്ധര്‍ തയ്യാറാക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

Read Also : ഗുരുതരമായ സാഹചര്യം, കേരളം ലോക്ക്ഡൗണിലേക്ക്? തീരുമാനം തിങ്കളാഴ്ച

രോഗവ്യാപനം കുറയുന്നതിന് മുമ്പ് മെയ് പകുതിയോടെ രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 10 ലക്ഷത്തോളം വര്‍ദ്ധിക്കുമെന്നാണ് കാണ്‍പുര്‍, ഹൈദ്രാബാദ് ഐഐടികളിലെ വിദഗ്ദ്ധ സംഘത്തിന്റെ വിലയിരുത്തല്‍. അതേസമയം ഏപ്രില്‍ 25-30 ഓടെ ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നും ഐഐടി ശാസ്ത്രജ്ഞര്‍ പറയുന്നു. മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും ഇതിനകം തന്നെ രോഗവ്യാപനം അതിതീവ്ര ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

‘ മെയ് 11-15 നുള്ളില്‍ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം അതിതീവ്രമായി 33-35 ലക്ഷത്തിലെത്താന്‍ സാദ്ധ്യതയുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. വലിയൊരു കുതിച്ചുചാട്ടമാണിത്. എന്നാല്‍ രോഗവ്യാപനം കുറയുന്ന ഘട്ടത്തിലും കേസുകളുടെ എണ്ണം ഇതിന് സമാനമായി കുത്തനെ താഴേക്കുവരും’ . ശാസ്ത്രജ്ഞര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button