KeralaLatest NewsNews

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 38 ലക്ഷം രൂപയുടെ സ്വർണവുമായി മലപ്പുറം സ്വദേശി പിടിയിൽ

858 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വർണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശി ഷമീം എന്നയാളാണ് പിടിയിലായത്.

Also Read: ബീവറേജുകള്‍ക്കും കടകമ്പോളങ്ങള്‍ക്കും ബാധകമല്ലാത്ത നിബന്ധന ആരാധനാലയങ്ങള്‍ക്ക് അടിച്ചേല്‍പിക്കരുത്; കെപിഎ മജീദ്

ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ ഇന്ന് പുലർച്ചെയാണ് ഷമീം കരിപ്പൂരിൽ എത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ കെ.വി രാജന്റെ നിർദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ സി. സുരേഷ് ബാബു, പ്രവീൺ കുമാർ, സന്തോഷ് ജോൺ, ഇൻസ്‌പെക്ടർമാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസൽ, ഇ.വി മോഹനൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

shortlink

Related Articles

Post Your Comments


Back to top button