Latest NewsNewsIndia

ജനങ്ങളുടെ ജീവനാണ് മുൻഗണന; ഏറെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരങ്ങൾക്ക് ജീവശ്വാസം നൽകി യുവാവ്

മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലാണ് രാജ്യമിപ്പോൾ. ഓക്‌സിജൻ ക്ഷാമമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. കോവിഡിന്റെ രണ്ടാം തരംഗത്തിൽപ്പെട്ട് ജനങ്ങൾ ശ്വാസം കിട്ടാതെ മരിക്കുമ്പോൾ തന്റെ പ്രിയപ്പെട്ട വാഹനം വിറ്റ് ആയിരത്തോളം ജനങ്ങൾക്ക് ജീവശ്വാസം നൽകി മാതൃകയായിരിക്കുകയാണ് മുംബൈ സ്വദേശിയായ യുവാവ്.

Read Also: ഭാര്യയെ തടഞ്ഞ അനുഭവം പങ്കുവെച്ച് പ്രേമചന്ദ്രൻ എംപി

തന്റെ പ്രിയപ്പെട്ട വാഹനമായ എസ് യു വി വിറ്റ് ഓക്‌സിജൻ സിലണ്ടറുകൾക്ക് പണം കണ്ടെത്തിയാണ് യുവാവ് മാതൃകയായത്. ഷാനവാസ് ഷെയ്ക്ക് എന്ന യുവാവാണ് സമൂഹത്തിനായി ഇത്തരമൊരു സത്പ്രവൃത്തി ചെയ്തത്. ഓക്‌സിജൻ സിലണ്ടറുകളുടെ അഭാവം മൂലം രാജ്യത്ത് ആയിരങ്ങൾ മരിച്ചു വീഴുന്നത് കണ്ടപ്പോഴാണ് തന്റെ വാഹനം വിറ്റ് ഓക്‌സിജൻ സിലണ്ടറുകൾക്ക് പണം കണ്ടെത്താൻ ഷാനവാസ് തീരുമാനിച്ചത്. കോവിഡ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത സമയം മുതൽ ഷാനവാസ് ജനങ്ങൾക്ക് ഓക്‌സിജൻ എത്തിച്ച് നൽകാനായി പരിശ്രമിക്കുന്നുണ്ട്.

നാട്ടുകാർ ഇദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് ഓക്‌സിജൻ മാൻ എന്നാണ്. കാർ വിറ്റപ്പോൾ ലഭിച്ച 22 ലക്ഷം രൂപയ്ക്ക് ഷാനവാസ് 160 ഓക്‌സിജൻ സിലണ്ടർ വാങ്ങി നാട്ടിലുള്ളവർക്ക് വിതരണം ചെയ്തു. ഇതുവരെ നാലായിരത്തോളം പേർക്കാണ് ഷാനവാസ് ഓക്‌സിജൻ സിലണ്ടർ എത്തിച്ചു നൽകിയത്.

Read Also: ‘മകൾ ജീവനോടെയുണ്ടെന്ന് കരുതി ഉമ്മ കൊടുത്തു വിട്ടത് ധരിക്കാനുള്ള ഡ്രസ്സും പൗഡറും ബ്രഷും ‘ എസ്ഐയുടെ നൊമ്പരകുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button