Latest NewsFootballNewsSports

പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ആഴ്‌സണലിന് തോൽവി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എവർട്ടണെതിരെ ആഴ്‌സണലിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് എവർട്ടൺ ആഴ്‌സണലിനെ പരാജയപ്പെടുത്തിയത്. ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ സെൽഫ് ഗോളിലാണ് എവർട്ടൺ മത്സരം ജയിച്ചത്. ഇന്നത്തെ ജയത്തോടെ എവർട്ടൺ ചാമ്പ്യൻസ് ലീഗ് യോഗ്യത സജീവമാക്കി.

മത്സരം അവസാനിക്കാൻ 14 മിനുട്ട് മാത്രം ബാക്കി നിൽക്കെയാണ് എവർട്ടൺ താരം റിച്ചാർലിന്റെ ദുർബലമായ ഷോട്ട് ലെനോയുടെ കാലിനടിയിലൂടെ സ്വന്തം പോസ്റ്റിൽ പതിച്ചത്. രണ്ടാം പകുതിയിൽ ആഴ്‌സണലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി വാർ ഇടപെട്ട് ഓഫ്സൈഡ് വിളിച്ചതും സമനില നേടാനുള്ള ആഴ്‌സണലിന്റെ അവസരവും നഷ്ടമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button