Latest NewsKeralaNews

കാസർഗോഡ് സിപിഎം നേതാവിന്റെ വീട് തകർത്തു; ആക്രമണം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്

അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു

കാസർഗോഡ്: സിപിഎം നേതാവിന്റെ വീടിന് നേരെ ആക്രമണം. സിപിഎം പ്രാദേശിക നേതാവ് കെ.കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് അക്രമി സംഘം തകർത്തു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

Also Read: ഓക്‌സിജന്റെ കാര്യത്തില്‍ ആശ്വാസ കേന്ദ്രമായി കേരളം, അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഓക്സിജന്‍ നല്‍കി കേരളത്തിന്റെ കൈത്താങ്ങ്

ഇന്ന് രാവിലെ 7 മണിയോടെ ഒരു സംഘം ആളുകൾ മണ്ണുമാന്തി യന്ത്രവുമായി എത്തിയ ശേഷം വീട് ഇടിച്ച് പൊളിക്കുകയായിരുന്നു. തുടർന്ന് ശബ്ദം കേട്ട് പുറത്തിറങ്ങിയ അബ്ദുല്ലക്കുഞ്ഞിയും കുടുംബവും അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വീട് പൂർണമായും തകർക്കപ്പെട്ട നിലയിലാണ്.

അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ അബ്ദുല്ലക്കുഞ്ഞി, ഭാര്യ റുഖിയ, മകൻ അബ്ദുൽ റഹീം എന്നിവർക്ക് പരിക്കേറ്റു. ഇവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് അബ്ദുല്ലക്കുഞ്ഞി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button