COVID 19KeralaLatest NewsNews

കേന്ദ്രസർക്കാരിൻ്റെ വാക്സിൻ പോളിസി തെറ്റ്, വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി; ചെന്നിത്തല

കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാണ് തന്റെ നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ വാക്സിൻ പോളിസി തെറ്റാണെന്നും, രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് താൻ പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല. കേന്ദ്രസർക്കാർ വാക്സിൻ പൂർണമായും സൗജന്യമായി നൽകണമെന്നും അദ്ദേഹം പറഞ്ഞു. അഥവാ,
സംസ്ഥാനം പണം മുടക്കി കോവിഡ് വാക്സിൻ വാങ്ങിയാൽ പോലും കേന്ദ്രസർക്കാർ റീ ഇംപേഴ്സ്മെന്റ്റ് ചെയണമെന്നും അദ്ദേഹം പറഞ്ഞു.

അതെ സമയം, കേന്ദ്രത്തിന്റെ വാക്സിൻ വിതരണം വിവാദമാക്കാൻ ഉദേശിക്കുന്നില്ലെന്നും, കേന്ദ്രം സൗജന്യമായി വാക്സിൻ നൽകണമെന്നാണ് തന്റെ നിലപാടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജനങ്ങൾക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന പ്രഖ്യാപനം സംസ്ഥാന സർക്കാർ ബജറ്റിൽ നടത്തിയിട്ടുണ്ടെന്നും അതിനുള്ള പണം ബജറ്റിൽ വകയിരുത്തിയിട്ടില്ലെങ്കിൽ അത് കബളിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം സംബന്ധിച്ച അനാവശ്യ പരിഭ്രാന്തി സർക്കാർ ഒഴിവാക്കണമെന്നും, ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷ സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം കാരണം വൻ പ്രതിസന്ധി നേരിടുന്ന ഡൽഹിയിലേക്ക് ഓക്സിജൻ എത്തിക്കാൻ കേരളം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button