KeralaLatest NewsNewsIndia

തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ദിഖിന് നിഷേധിക്കുന്നു; രമേശ് ചെന്നിത്തല

സിദ്ധിഖിനു ചികിത്സ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം മാധ്യമപ്രവർത്തകൻ സിദ്ദിഖിന് നിഷേധിക്കുന്നു എന്നാണ് സിദ്ദിഖ് കാപ്പന്റെ ഭാര്യയിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.പിയിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നതെന്നും, സിദ്ധിഖിനു ചികിത്സ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെക്കുറിച്ച് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. സിദ്ദിഖിന്റെ ഭാര്യ റെയ്ഹാന എന്നെ ഫോണിൽ വിളിച്ചു അദ്ദേഹം അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് സംസാരിച്ചു.
കോവിഡ് ബാധിതനായ സിദ്ധിഖിനെ കട്ടിലിൽ ചങ്ങലകൊണ്ട് ബന്ധിച്ചു കിടത്തിയിരിക്കുകയാണ്. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാനായി ടോയ്‌ലെറ്റിൽ പോകാൻ പോലും അനുവദിക്കുന്നില്ല.

കോവിഡ് ചികിത്സയ്ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്

നോമ്പ് പിടിക്കുന്ന സിദ്ദിഖ് ആകെ തളർന്നിരിക്കുകയാണ്. നാലു ദിവസമായി ടോയ്‌ലെറ്റിൽ പോകാൻ അനുവദിക്കാത്തതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ ഇടപെടണം എന്നുമാണ് റെയ്ഹാനയോട് സിദ്ധിഖ് ആവശ്യപ്പെട്ടത്.
തടവുകാർക്ക് ലഭിക്കേണ്ട മനുഷ്യാവകാശം സിദ്ധിഖിന് നിഷേധിക്കുന്നു എന്നാണ് റെയ്ഹാനയുടെ വാക്കുകളിൽ നിന്ന് മനസിലാകുന്നത്. സിദ്ധിഖിന്റെ മുഖത്തേറ്റ മുറിവിലും കുടുംബത്തിന് ആശങ്കയുണ്ട്. സിദ്ധിഖിനു ചികിത്സ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഉത്തർപ്രദേശ് ഭരണകൂടം തയാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button