Latest NewsNewsFootballSports

എറിക് ബയിലിക്ക് യുണൈറ്റഡിൽ പുതിയ കരാർ

ഐവറി കോസ്റ്റ് സെന്റർ ബാക്ക് എറിക് ബയിലിയുടെ കരാർ പുതുക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. 2024 വരെയുള്ള പുതിയ കരാറാണ് താരം ഒപ്പുവെച്ചത്. അടുത്തുവർഷം ബയിയുടെ കരാർ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. യുണൈറ്റഡിൽ ലിൻഡെലോഫിന്റെയും മഗ്വയറിനും പിന്നിലാണ് ബയിലിയുടെ സ്ഥാനം. താരം ഫിറ്റ്നസ് നിലനിർത്തുകയാണെങ്കിൽ ലിൻഡെലോഫിനെ മറികടന്ന് ആദ്യ ഇലവനിൽ എത്താൻ ബയിലിക്ക് ആകും.

ബയിലി മാഞ്ചസ്റ്റർ യുണൈറ്റഡിൽ കരാർ പുതുക്കിയതോടെ പുതിയ സെന്റർ ബാക്കിനെ സൈൻ ചെയ്യുമെന്നുള്ള പ്രതീക്ഷകൾ മങ്ങിയിരിക്കുകയാണ്. പരിക്ക് കാരണം ഈ സീസണിൽ യുണൈറ്റഡിനായി സംഭാവനകൾ ചെയ്യാൻ എറിക് ബയിലിക്ക് സാധിച്ചിട്ടില്ല. താരത്തിന്റെ കരിയറിൽ ഉടനീളം പരിക്ക് വലിയ പ്രശ്നമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button