Latest NewsKeralaNews

എട്ടാംക്ലാസ് കാരിയെ ഭീക്ഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചു ;സിപിഎം പഞ്ചായത്ത് അംഗവും സുഹൃത്തും അറസ്റ്റില്‍

തിരുവനന്തപുരം : 13 -കാരിയെ ഭീക്ഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ച സിപിഎം പഞ്ചായത്ത് അംഗംവും സുഹൃത്തും അറസ്റ്റില്‍.വായിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പറും സി.പി.എം മരുതിക്കുന്ന് ബ്രാഞ്ച് സെക്രട്ടറിയുമായ മുല്ലനല്ലൂർ പുത്തൻ വീട്ടിൽ സഫറുള്ള (44), സി.പി.എം ബ്രാഞ്ച് അംഗവും സുഹൃത്തുമായ മുല്ലനല്ലൂർ കാവുവിള പുത്തൻ വീട്ടിൽ ഷമീർ (32) എന്നിവരാണ്​ അറസ്റ്റിലായത്.

13 -കാരിയെ പ്രലോഭിപ്പിച്ചും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയും കഴിഞ്ഞ ആറുമാസമായി ഇരുവരും മാറിമാറി പീഡിപ്പിച്ചു വരികയായിരുന്നു. ആദ്യം ഷമീർ ആണ് കുട്ടിയെ പീഡിപ്പിച്ചത്. തുടർന്ന് വിവരം സഫീറുള്ളയെ അറിയിക്കുകയും ഇയാളും കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Read Also  :  ചൈനയുടെ യുദ്ധക്കപ്പലുകൾ നിരന്തരം പട്രോളിംഗ് നടത്തുന്നു; ചെറു രാജ്യങ്ങളുടെ വാണിജ്യത്തെ കാര്യമായി ബാധിച്ചതായി തായ്‌വാൻ

കുട്ടി താമസിച്ച വീടിന്‍റെ മുകൾനിലയിൽ വെച്ചാണ് ഇരുവരും പീഡിപ്പിച്ചിരുന്നത്​. കുട്ടിയുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അസ്വാഭാവികത കണ്ടതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. തുടർന്ന് ജുവൈനല്‍ മജിസ്​ട്രേറ്റിന് മുന്നിൽ ഹാജരായി കുട്ടി മൊഴിനൽകുകയും ചെയ്തു. ഇതോടെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button