COVID 19Latest NewsNewsIndiaInternational

നിങ്ങൾക്ക് അദ്ദേഹത്തെ തകര്‍ക്കാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരിക തന്നെ ചെയ്യും ; പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടി കങ്കണാ റണാവത്ത്. മോദിയാണ് യഥാര്‍ത്ഥ നേതാവെന്നും, അദ്ദേഹം ആരുടെയും പാവയല്ലെന്നും നടി അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി എന്ന നിലയില്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ലെന്ന് പലരും വിമര്‍ശിക്കുന്നു. ഇതിന്റെ ഭാഗമായാണ് കങ്കണ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.

Also Read:സോളാര്‍ തട്ടിപ്പ് കേസ്: സരിത കുറ്റക്കാരിയെന്ന് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി

‘മോദി ഒരു യഥാര്‍ത്ഥ നേതാവാണ്. ആരുടെയും പാവയല്ല. അര്‍ഹിക്കുന്ന സ്ഥാനത്ത് തന്നെയാണ് അദ്ദേഹമുള്ളത്. തനിക്ക് വേണ്ടി സ്വപ്‌നം കാണാതെ ഭാരതത്തിന് വേണ്ടി സ്വപ്‌നം കണ്ടയാള്‍.
നിങ്ങള്‍ എന്ത് ചെയ്താലും അദ്ദേഹത്തിനെ തകര്‍ക്കാനാകില്ല. അദ്ദേഹം ഉയര്‍ന്ന് വരിക തന്നെ ചെയ്യും. അത് നിങ്ങളെ അസ്വസ്തരാക്കുകയാണെങ്കില്‍ അത് തുടരുക തന്നെ ചെയ്യും’- എന്നാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button