Latest NewsNewsFootballSports

ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറി: ടൂഹൽ

ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് പരിശീലകൻ തോമസ് ടൂഹൽ. റിയൽ മാഡ്രിഡിനെതിരായ സെമി ഫൈനൽ മത്സരത്തിൽ മുൻതൂക്കം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു തോമസ് ടൂഹൽ. ചെൽസി അർഹിച്ച സമനിലയാണ് നേടിയതെന്നും സെമിയിൽ എതിരാളികൾ കളിക്കാൻ ഭയക്കുന്ന ഒരു ടീമായി ചെൽസി മാറിയിട്ടുണ്ടെന്നും ടൂഹൽ പറഞ്ഞു. ഇത്തരത്തിലുള്ള പ്രകടനങ്ങൾ സീസണിൽ മികച്ച മുന്നേറ്റം നടത്തുന്നതിന് ടീമിനെ സഹായിക്കുമെന്നും ടൂഹൽ പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ റിയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ 1-1 സമനില നേടുകയായിരുന്നു ചെൽസി. നേരത്തെ എഫ്എ കപ്പ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ചെൽസി റയലിനെ നേരിട്ടത്. ഫ്രാങ്ക് ലാംപാഡിനെ ചെൽസി പുറത്താക്കിയതിന് ശേഷം ചെൽസിയിൽ എത്തിയ തോമസ് ടൂഹലിന് കീഴിൽ ചെൽസി ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 2014 ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button