Latest NewsFootballNewsSports

യൂറോപ്പ ലീഗിൽ ആഴ്‌സണൽ വിയ്യറയലിനെ നേരിടും

യൂറോപ്പ ലീഗിൽ ഇന്ന് നടക്കുന്ന ആദ്യ പാദ സെമിയിൽ ആഴ്‌സണൽ വിയ്യറയലിനെ നേരിടും. വിയ്യറയലിന്റെ സ്വന്തം തട്ടകത്തിലാണ് മത്സരം നടക്കുന്നത്. നേരത്തെ രണ്ട് തവണയും വിയ്യറയലിന്റെ ഹോം ഗ്രൗണ്ടിൽ ഇരു ടീമുകളും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ രണ്ട് തവണയും വിജയിക്കാൻ ആഴ്‌സണലിന് കഴിഞ്ഞില്ല. എന്നാൽ ഇതിനു മുമ്പ് നാലു തവണ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടും വിയ്യറയലിന് ഒരു വിജയം പോലും നേടാനായിട്ടില്ല.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഇരുടീമുകൾക്കും യൂറോപ്പ ലീഗ് കിരീടം നേടിയേ പറ്റു. ഇന്നത്തെ മത്സരം വിജയിച്ച് ഫൈനൽ ബർത്ത് ഉറപ്പിക്കാനാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്. അതേസമയം ലകാസെറ്റ്, ഒബാമയങ്, ടിയേർനി എന്നിവർ പരിക്ക് മാറി ആദ്യ ഇലവനിലേക്ക് തിരികെയെത്തുമെന്നാണ് ആഴ്‌സണൽ വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button