Latest NewsFootballNewsSports

മെസ്സി ബാഴ്‌സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കണമെന്ന് സുവാരസ്

സൂപ്പർ താരം ലയണൽ മെസ്സിയോട് ബാഴ്‌സലോണയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ട് മുൻ അത്ലാന്റിക്കോ മാഡ്രിഡ് സൂപ്പർ താരം ലൂയിസ് സുവാരസ്. മെസ്സി ബാഴ്‌സലോണയിൽ തന്നെ തുടരണമെന്നും ആ ക്ലബിൽ തന്നെ തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും സുവാരസ് പറഞ്ഞു. മെസ്സി ബാഴ്‌സലോണ വിടുന്നത് താരത്തിന് ഗുണം ചെയ്യില്ലെന്നും എന്നാൽ മെസ്സിയാണ് ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും സുവാരസ് പറഞ്ഞു.

ഈ സീസണിന്റെ തുടക്കത്തിലാണ് മെസ്സിയുടെ സഹതാരമായിരുന്ന സുവാരസ് ബാഴ്‌സലോണ വിട്ട് അത്ലാന്റിക്കോ മാഡ്രിഡിൽ എത്തിയത്. ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സലോണയിൽ കരാർ അവസാനിക്കുന്ന മെസ്സി ടീം വിടുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സുവാരസിന്റെ പ്രതികരണം. മെസ്സിയെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ഫ്രഞ്ച് ടീമായ പിഎസ്ജിയും ശ്രമങ്ങൾ നടത്തുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button