Latest NewsNewsFootballSports

എംബപ്പെക്ക് പരിക്ക്, സിറ്റിക്കെതിരായ രണ്ടാം പാദത്തിൽ കളിച്ചേക്കില്ല

പിഎസ്ജി സൂപ്പർ താരം കിലിയൻ എംബപ്പെക്ക് പരിക്ക്. വലതുകാലിനു പരിക്കേറ്റ താരം ലീഗ്‌ 1ൽ ഇന്ന് നടക്കുന്ന ലെൻസിനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് പിഎസ്ജി വ്യക്തമാക്കി. എന്നാൽ താരത്തിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് പിഎസ്ജി വ്യക്തമാക്കിയിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമിയിലെ ആദ്യ പകുതിയിൽ എംബപ്പെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ താരം നിരാശപ്പെടുത്തി.

ഇതോടെ ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന പിഎസ്ജി യുടെ രണ്ടാം പാദ സെമിയിൽ എംബപ്പെ കളിക്കുന്ന കാര്യം വ്യക്തത വന്നിട്ടില്ല. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 2-1ന് തോറ്റ പിഎസ്ജിയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദം നിർണായകമാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 1-0 മുന്നിട്ട് നിന്നതിന് ശേഷമാണ് രണ്ടാം പകുതിയിൽ 2 ഗോൾ വഴങ്ങി പിഎസ്ജി പരാജയപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button