Latest NewsNewsSaudi ArabiaGulf

പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക കര്‍ഫ്യൂ; സത്യാവസ്ഥ വ്യക്തമാക്കി സൗദി അധികൃതര്‍

വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ മുമ്പോട്ട് വരണമെന്നും അബ്ദുല്‍ ആലി അഭിപ്രായപ്പെട്ടു.

റിയാദ്: പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക കര്‍ഫ്യൂ സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അധികൃതര്‍. കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തരം ഒരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ അത്തരം സാഹചര്യം നിലവിലില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി വ്യക്തമാക്കി

read also:ആർ‌.ടി‌.പി‌.സി‌.ആർ പരിശോധന നടത്താത്ത ലാബുകൾക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി

അധികൃതര്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും റമദാനിലോ ഈദ് ദിനത്തിലോ കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള അഭ്യര്‍ത്ഥന ഇതുവരെ നല്‍കിയിട്ടില്ലെന്നും അബ്ദുല്‍ ആലി പറഞ്ഞു. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൂട്ടം കൂടുന്നത് ഒഴിവാക്കുകയും ചെയ്താല്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ആവശ്യം വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ മുമ്പോട്ട് വരണമെന്നും അബ്ദുല്‍ ആലി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button