Latest NewsNewsIndia

വാക്‌സിൻ എല്ലാവർക്കും സൗജന്യമായി നൽകണം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് സോണിയാ ഗാന്ധി

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനെ പ്രതിരോധിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം കോവിഡ് പ്രതിരോധത്തിന് ദേശീയതലത്തിൽ ഒരു പദ്ധതി രൂപവത്കരിക്കണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഉത്തരവാദിത്വം നിറവേറ്റേണ്ട സമയമാണിത്. കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം.

Read Also: അവിശ്വനീയമായ കാഴ്ച്ച; സ്വിമ്മിംഗ് പൂളിൽ അനായാസം നീന്തി പിഞ്ചു പൈതൽ; വൈറലായി വീഡിയോ

എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകണം. രാജ്യത്ത് പരിശോധന വർധിപ്പിക്കണം. മെഡിക്കൽ ഓക്സിജന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യത യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കണം. വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ നിർബന്ധിത ലൈസൻസ് നൽകുന്ന കാര്യം പരിഗണിക്കുകയും ജീവൻ രക്ഷാ മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് അവസാനിപ്പിക്കുകയും വേണമെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

Read Also: കോവിഡ് കാലത്ത് പ്രകൃതിയ്ക്ക് വന്ന മാറ്റം; ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകുന്നത് കുറഞ്ഞു; പിന്നിലെ കാരണമിത്

ആരോഗ്യ പ്രവർത്തകർക്കും സോണിയാ ഗാന്ധി ആദരവ് അർപ്പിച്ചു. സ്വന്തം ജീവൻ പോലും പണയം വെച്ച് കോവിഡ് ബാധിതരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് മുന്നിൽ ശിരസ് നമിക്കുന്നു. കോവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തിൽ കോൺഗ്രസ് കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button