Latest NewsNewsFootballSports

മെസ്സി പിഎസ്ജിയിലേക്ക്; ഇത്തരം വാർത്തകളോട് പ്രതികരിക്കില്ലെന്ന് കോമാൻ

ലയണൽ മെസ്സി പിഎസ്ജിയിലേക്ക് പോകുമെന്ന വാർത്തകളെ തള്ളി ബാഴ്‌സലോണ പരിശീലകൻ റൊണാൾഡ്‌ കോമാൻ. താൻ ഇത്തരം വാർത്തകളിൽ പ്രതികരിക്കില്ലെന്നും അങ്ങനെ ഒരു ഓഫർ ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ വലിയ കരാർ പിഎസ്ജി മെസ്സിയ്ക്ക് നൽകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ ബാഴ്‌സലോണയിൽ തുടരും എന്ന് തന്നെയാണ് ഇപ്പോഴും തന്റെ പ്രതീക്ഷയെന്ന് കോമാൻ പറഞ്ഞു.

‘മെസ്സി ബാഴ്‌സലോണയിൽ കരിയർ അവസാനിപ്പിക്കുമെന്നാണ് താൻ വിശ്വസിക്കുന്നത്. മെസ്സിയ്ക്ക് ഈ ക്ലബാണ് ജീവിതം. അതുപോലെ നെയ്മർ ബാഴ്‌സലോണയിലേക്ക് വരുമെന്ന വാർത്ത തനിക്ക് അറിയില്ല. എന്നാൽ നെയ്മർ വലിയ സംഭാവന ചെയ്ത താരമാണ്. താരത്തിനെ ക്ലബ് എപ്പോഴും ബഹുമാനിക്കുന്നു’. കോമാൻ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button