KeralaLatest NewsNewsCrime

കടത്താൻ ശ്രമിച്ച 800 പാക്കറ്റ് ഹാൻസ് പിടികൂടി

ഹരിപ്പാട്: ആലപ്പുഴയില്‍ കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് കണ്ടെത്തി പിടികൂടിയിരിക്കുന്നു. ഹാന്‍സ് കടത്തിയ പാലക്കാട് ചാഴിയാരിറ്റി കുണ്ടിൽ വീട്ടിൽ പ്രമോദിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്കോഡ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.

കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്. ഇയാൾ വന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കാട് നിന്നും കരുവാറ്റ യിലെ വിവിധ കടകളിൽ വിതരണത്തിനായി എത്തിച്ച പാക്കറ്റുകൾ ആണ് ഇത് എന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button