Latest NewsNewsIndia

ബംഗാളിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഉടൻ നടപടിയെടുക്കണം ; മമത ബാനർജിക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

ബംഗാളിലെ വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ 12 പേർ മരിച്ചതായാണു റിപ്പോർട്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊൽക്കത്ത: തെരഞ്ഞെടുപ്പിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അക്രമങ്ങൾ, കൊള്ള, കൊലപാതകങ്ങൾ എന്നിവ അവസാനമില്ലാതെ തുടരുന്നതിനെതിരെ, എത്രയും വേഗം നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജിയെ ടാഗ് ചെയ്ത ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.

ബംഗാളിൽ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങളുടെ മറവിൽ തൃണമൂൽ കോൺഗ്രസുകാർ ബി.ജെ.പി പ്രവർത്തകരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ്. ബംഗാളിലെ വോട്ടെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ 12 പേർ മരിച്ചതായാണു റിപ്പോർട്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗാൾ ഗവർണർ ജഗദീപ് ധൻഖറെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി സ്ഥിതിഗതികൾ ചർച്ച ചെയ്തു.

ബി.ജെ.പി പ്രവർത്തകരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നും അക്രമത്തിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് കോടതിയിൽ ഹർജി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button