ഡൽഹി: കോവിഡ് രോഗ ലക്ഷണങ്ങൾ ഇല്ലാത്ത അന്തർ സംസ്ഥാന യാത്രക്കാർക്ക് ഇനി മുതൽ കോവിഡ് പരിശോധന വേണ്ടെന്ന് ഐ.സി.എം.ആർ മാർഗനിർദ്ദേശം. പുതുക്കിയ മാനദണ്ഡമനുസരിച്ച് രോഗ വിമുക്തരായി ആശുപത്രി വിടുന്നവർക്കും പരിശോധന വേണ്ട. റാറ്റ്, ആർ.ടി.പി.സിആർ പോസിറ്റിവായവർ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
കോവിഡ് പരിശോധനയ്ക്കായുള്ള ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈൽ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും ഐ.സി.എം.ആർ നിർദ്ദേശിച്ചു. രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികൾ മൂന്നേമുക്കാൽ ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 പേർ മരിച്ചു. കഴിഞ്ഞ ദിവസം പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും പുതിയ കേസുകൾ വീണ്ടും ആശങ്കയുണർത്തുന്നുണ്ട്.
Post Your Comments