Latest NewsKeralaNattuvarthaNews

കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി പടുകുഴിയിൽ; അധഃപതനത്തിനുള്ള മറുപടിയാണ് ജനം തന്നത്; ഷിബു ബേബി ജോൺ

പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

കേരളത്തിലെ യു.ഡി.എഫ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഘടക കക്ഷി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ. മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുകയാണെന്നും, നേതാക്കളുടെ അധഃപതനത്തിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിൽ ജനം തന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരിച്ചറിവില്ലാതെ പരസ്യമായും രഹസ്യമായും ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും, വിഴുപ്പലക്കിയും ജനങ്ങൾക്ക് മുന്നിൽ അപഹാസ്യരാവുകയാണ് നേതാക്കളെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യചിഹ്നമാണെന്നും ഷിബു പറയുന്നു.

അന്തർസംസ്ഥാന യാത്രകൾക്കുള്ള മാർഗനിർദ്ദേശം പുതുക്കി ഐ.സി.എം.ആർ; നിർദ്ദേശങ്ങൾ ഇങ്ങനെ

ഷിബു ബേബി ജോണിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം.

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പിൽ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിൽ നിലനിൽപ്പ് തന്നെ കൺമുമ്പിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ്. എന്നാൽ അത് ഉൾക്കൊള്ളാൻ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങൾ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തിൽ കൂടുതൽ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

മാധ്യമങ്ങളോട് എന്ത് പറയണം, പാർട്ടിവേദിയിൽ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാൻ മാത്രമെ സാധിക്കുകയുള്ളു.
നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാൽ ‘എന്നെ തല്ലണ്ടമ്മാ ഞാൻ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങൾ ജനങ്ങൾക്ക് നൽകാൻ ആഗ്രഹിക്കുന്നതെങ്കിൽ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്.
അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button