Latest NewsNewsFootballSports

സെർജിയോ അഗ്വേറോയുടെ ആ വാക്കുകൾ സത്യമാകുമോ

മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്വേറോ 2014ൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 2014ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്രകാലം തുടരും എന്ന ചോദിച്ചതിന് മറുപടി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ‘ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നത് വരെ ഞാൻ ടീമിൽ തുടരും’. അഗ്വേറോ പറഞ്ഞു. ആ വാക്കുകൾ സത്യമാവുകയാണൊ എന്നാണ് ഇപ്പോൾ ആരാധകർ ചിന്തിക്കുന്നത്.

അഗ്വേറോ ഈ സീസൺ അവസാനം മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന് പ്രഖ്യാപിച്ച സമയത്ത് സിറ്റി ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു, എന്നാൽ മാഞ്ചസ്റ്റർ സിറ്റി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തി നിൽക്കുകയാണ്. സിറ്റിയിൽ അഗ്വേറോയുടെ അവസാന മത്സരം ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും. മെയ് 29ന് കിരീടം മാഞ്ചസ്റ്റർ സിറ്റി ഉയർത്തിയാൽ അത് അഗ്വേറോയുടെ വാക്കുകൾ സത്യമാകുന്നു ദിവസമായി മാറും. ഇന്ന് നടക്കുന്ന ചെൽസി റയൽ മാഡ്രിഡ് രണ്ടാം സെമി ഫൈനലിലെ വിജയികളായ ചെൽസിയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ഫൈനലിലെ എതിരാളികൾ.

shortlink

Related Articles

Post Your Comments


Back to top button