Latest NewsNewsIndia

എയര്‍ ആംബുലന്‍സിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബെല്ലി ലാന്‍ഡിംഗ്

മുംബൈ: എയര്‍ ആംബുലന്‍സിന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്. നാഗ്പൂരില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ വിമാനത്തിന്റെ മുന്‍വശത്തെ ടയര്‍ ഊരിപ്പോയതോടെയാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.

ബീച്ച്ക്രാഫ്റ്റ് വിടി-ജെഐഎല്‍ വിമാനമാണ് മുംബൈയില്‍ ബെല്ലി ലാന്‍ഡിംഗ് നടത്തിയത്. വ്യാഴാഴ്ച രാത്രി 9.09നായിരുന്നു സംഭവം. ഒരു രോഗിയും ഡോക്ടറും രോഗിയുടെ ബന്ധുവും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. നാഗ്പൂരില്‍നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന എയര്‍ ആംബുലന്‍സ് മുംബൈയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ലാന്‍ഡിംഗിനു മുന്നോടിയായി വിമാനത്താവളത്തില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button