KeralaLatest NewsNews

ആദരാഞ്​ജലി അര്‍പ്പിച്ച് സഖാക്കൾ; സിപിഎമ്മുകാരെ ചിന്തിപ്പിക്കുന്നത്​ എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് ഷിബു ബേബി ജോണ്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറയില്‍നിന്ന്​ ജനവിധി തേടിയ ഷിബു ബേബി ജോണ്‍ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥി ഡോ. സുജിത്​ വിജയന്‍ പിള്ളയോട്​ പരാജയപ്പെട്ടിരുന്നു.

കൊല്ലം: തനിക്ക്​ ആദരാഞ്​ജലി അര്‍പ്പിച്ചുള്ള പോസ്​റ്റിനെതിരെ ആര്‍.എസ്​.പി നേതാവും മുന്‍ മ​ന്ത്രിയുമായ ഷിബു ബേബി ജോണ്‍ രംഗത്ത്. തന്റെ മരണം ആഗ്രഹിക്കുന്ന നിലയിലേക്ക് സിപിഎമ്മിലെ കൊച്ചനുജന്മാരെ ചിന്തിപ്പിക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

Read Also: പ്രചാരണത്തില്‍ അലംഭാവം; മന്ത്രിയുടെ ബൂത്തില്‍ സിപിഐക്ക് വോട്ട് കുറഞ്ഞു; സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

‘രാഷ്​ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ വൈവിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തി. ഞാനൊരു രാഷ്ട്രീയത്തില്‍ വിശ്വസിച്ച്‌ കഴിഞ്ഞ 23 വര്‍ഷമായി സജീവ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. അതിനുമുമ്പും ആ രാഷ്ട്രീയത്തിന്റെ അനുഭാവിയാണ്. എന്നാല്‍, പൊതുപ്രവര്‍ത്തകനെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും എന്നെ സമീപിക്കുന്ന എല്ലാവരെയും രാഷ്ട്രീയഭേദമന്യേ സഹായിച്ചിട്ടേയുള്ളൂ. വ്യത്യസ്ത രാഷ്ട്രീയമാണെന്ന പേരില്‍ ആരെയും മാറ്റിനിര്‍ത്തുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ ചവറയില്‍നിന്ന്​ ജനവിധി തേടിയ ഷിബു ബേബി ജോണ്‍ എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥി ഡോ. സുജിത്​ വിജയന്‍ പിള്ളയോട്​ പരാജയപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെ ഇദ്ദേഹം കോണ്‍ഗ്രസ്​ നേതൃത്വത്തിനെതിരെ രൂക്ഷമായി രീതിയിലാണ്​ പ്രതികരിച്ചത്​. നിങ്ങളുടെ അധഃപതത്തിനുള്ള മറുപടിയാണ്​ ജനം തന്നതെന്നും ഷിബു ബേബി ജോണ്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button