
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യഭക്ഷ്യകിറ്റ് വിതരണം ഈ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കിറ്റുകള്‍ അടുത്തയാഴ്ച കൊടുത്തു തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കര്‍ശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങളാകെ കോവിഡ് പ്രതിരോധത്തില്‍ മുഴുകയാണ്. ഇന്നത്തെ അവലോകനയോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും ജില്ലാ കലക്ടര്‍മാരും പങ്കെടുത്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. 18-45 വയസുള്ളവര്‍ക്കു ഒറ്റയടിക്ക് വാക്സീന്‍ നല്‍കാന്‍ കഴിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. രോഗമുള്ളവര്‍ക്കും വാര്‍ഡുതല സമിതിക്കാര്‍ക്കും മുന്‍ഗണന നല്‍കും.
Post Your Comments