Latest NewsNewsIndia

കോവിഡ് ഭേദമായവരില്‍ പുതിയ പാര്‍ശ്വഫലമായ ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയായി ബ്ലാക്ക് ഫംഗസും. കോവിഡ് ഭേദമായവരില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായി ആരോഗ്യപ്രവർത്തകർ പറയുന്നു.

ഡല്‍ഹി, പൂണെ , അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ഇത്തരത്തില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ഈ ഫംഗസ് ബാധ ബാധിക്കുന്നതാണ് ഇതിനെ അപകടകാരിയാക്കുന്നത്.കടുത്ത പ്രമേഹ രോഗികളിലാണ് ഈ ഫംഗസ് ബാധ ഏറ്റവും കൂടുതല്‍ അപകടകാരിയാകുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. മൂക്കടപ്പ്, കണ്ണുകളിലും കവിളുകളിലും വീക്കം, മൂക്കിനുള്ളില്‍ ബ്ലാക്ക് ക്രസ്റ്റ്(ഫംഗസ് ബാധ)എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Read Also : 40 ലക്ഷം ചിലവഴിച്ച് യാത്ര; തടസങ്ങൾ മറികടന്ന് യുഎയിലെത്തിയത് മലയാളി കുടുംബം

അതേസമയം, മ്യൂക്കോമൈക്കോസിസ് പകർച്ചവ്യാധിയല്ലെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. അതിനാൽ രോഗിയിൽ നിന്ന് മറ്റൊരാൾക്കോ മൃഗങ്ങളിൽ നിന്നോ രോഗബാധയുണ്ടാകില്ല. രോഗം നേരത്തേ കണ്ടെത്തൽ, രോഗനിർണയം, ഉചിതമായ ആന്റിഫംഗൽ ചികിത്സ എന്നിവ വളരെ പ്രധാനമാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button