COVID 19KeralaNattuvarthaLatest NewsNews

മാസ്ക് വച്ചിട്ടും എങ്ങനെ കോവിഡ് പടർന്നു പിടിക്കുന്നു? കാരണം ഇതാണ്

ഇന്ന് N95 ദുർലഭമായി മാറിക്കൊണ്ടിരിക്കുന്നു. അത് നിർമ്മിക്കുവാൻ വേണ്ട പോളി പ്രോപിലീൻ ഫൈബറിൻ്റെ ദൗർലഭ്യം ആണ് കാരണം

കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് വ്യാപകമായപ്പോൾ ഡബിൾ മാസ്കിങ് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളാണ് പകർച്ചവ്യാധി തടയാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. എൻ 95 മാസ്ക് ഉപയോഗിക്കുന്നവർ ഡബിൾ മാസ്കിങ് ചെയ്യേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ മാസ്ക് കൃത്യമായിയും സ്ഥിരമായും ധരിച്ചിട്ടും കോവിഡ് വ്യാപനം നാൾക്കുനാൾ കൂടുകയാണ്. എന്തുകൊണ്ടാണ് എൻ 95 മാസ്​ക് സ്​ഥിരമായി​ ധരിച്ചിട്ടും പലർക്കും കോവിഡ്​ വരുന്നതെന്ന് വ്യക്​തമാക്കുകയാണ്​ എഴുത്തുകാരിയും അധ്യാപികയുമായ ജ്യോതി ശ്രീധർ. ഫേസ്​ബുക്കിലൂടെയാണ്​ തന്റെ നിനിരീക്ഷണങ്ങൾ അവർ പങ്കുവെച്ചത്​.

ജ്യോതി ശ്രീധറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

വെറുതെ ഒരു ഗൂഗിൾ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാർത്ഥ്യത്തിലും. ആ അന്വേഷണത്തിൻ്റെ സഞ്ചാരം പറയാം.
എന്തുകൊണ്ടാണ് മാസ്ക് സ്ഥിരമായി ധരിച്ചിട്ടും ആളുകൾക്ക് കോവിഡ് വരുന്നത്? ഇനി N95 വയ്ക്കാത്ത പ്രശ്നമാണോ? അല്ല, N95 വയ്ക്കുന്നവർക്കും കോവിഡ് വരുന്നുണ്ട്. എന്തുകൊണ്ട്? അതാണ് എൻ്റെ അന്വേഷണം. എന്താണ് N95 ൻ്റെ പൂർണ്ണരൂപം? അതായിരുന്നു ഉള്ളിൽ വന്ന ചോദ്യം. N എന്നാൽ നോൺ- ഓയിൽ. എണ്ണയുടെ അംശത്തെ അരിച്ചെടുക്കാൻ കഴിയാത്ത, എണ്ണയുടെ അംശം ആ മാസ്കിൻ്റെ ശുദ്ധീകരണ പ്രക്രിയയെ ബാധിക്കുന്ന തരത്തിൽ ഉള്ള മാസ്‌ക്കുകൾ ആണ് N എന്ന അക്ഷരം സൂചിപ്പിക്കുന്നത്. R, P സീരീസിൽ ഉള്ള മാസ്ക്കുകൾ എണ്ണയുടെ അംശം കൂടുതൽ ഉള്ള ഇടങ്ങളിൽ, അതും തുടർച്ചയായി വളരെ കുറച്ച് നേരത്തേക്ക് മാത്രം ഉപയോഗിക്കാവുന്നവ. കോവിഡ് വൈറസ് പ്രതിരോധത്തിന് N ആണ് ഉപയോഗിക്കുന്നത്.

പണിക്കരുടെ പോസ്റ്റ് കൊണ്ടത് കൊള്ളേണ്ടിടത്തുതന്നെ; പുന്നപ്ര കോവിഡ് കേന്ദ്രത്തിന് ആംബുലന്‍സ് അനുവദിച്ച്‌ മുഖ്യമന്ത്രി

95 എന്നാൽ 95% ഫിൽറ്റർ ശേഷിയുള്ളവ, 0.3 um (മൈക്രോമീറ്റർ) അളവ് മുതൽ ഉള്ളവയെ ഫിൽറ്റർ ചെയ്ത് കളയാൻ കഴിയുന്നവ. N95 അപ്പോൾ എന്താണ് എന്നുള്ളത് മനസ്സിലായല്ലോ?
ഇനി N95 എന്നത് ആരാണ് സർട്ടിഫൈ ചെയ്യുന്നത്? അമേരിക്കയിലെ National Institute for Occupational Safety and Health (നിയോഷ്- NIOSH) നൽകുന്ന ഗുണനിലവാര സൂചികയാണ് ‘N95’. നിയോഷ് മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിട്ടുള്ള മാസ്കുകൾക്ക് മാത്രമാണ് ‘എൻ95’ സർട്ടിഫിക്കറ്റ് നൽകുന്നത്. പൂർണമായും ഒരു അമേരിക്കൻ സ്റ്റാൻഡേർഡ് ആണ് ‘എൻ95’. ഇന്ത്യയിലെ അതിന് സമമായ സ്റ്റാൻഡേർഡ് ആണ് ബിസ് FFP2. FFP എന്നാൽ Filtering Facepiece.
FFP2 (യൂറോപ്പ്)
KN 95 (ചൈന)
P2 (ഓസ്‌ട്രേലിയ/ന്യൂസിലാൻഡ്)
കൊറിയ 1സ്റ്റ് ക്ലാസ് (കൊറിയ)
DS 2 (ജപ്പാൻ)

2002ൽ സാർസ് പടർന്നുപിടിച്ചപ്പോഴാണ് ലോകാരോഗ്യ ആദ്യമായി സംഘടന N95 മാസ്കിന്റെ ഉപയോഗം നിർദ്ദേശിക്കുന്നത്. പിന്നീട് സമാന യൂറോപ്യൻ സ്റ്റാൻഡേർഡുകളായ FFP2 (94% filtration), FFP3 എന്നിവയുടെ ഉപയോഗത്തെയും ലോകാരോഗ്യസംഘടന പ്രോത്സാഹിപ്പിച്ചു.
ഇനി കാര്യത്തിലേക്ക് വരാം. N95 മാസ്ക്കുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടെങ്കിൽ ‘Niosh approved n95’ എന്ന് ഗൂഗിളിൽ നോക്കൂ. CDC യുടെ ഒരു റിസൽറ്റ് കാണാൻ പറ്റും. അതിൽ കയറി നിങ്ങളുടെ കയ്യിലെ N95 മാസ്‌ക്കിൻ്റെ ഉത്പാദകരുടെ പേര് ആ ലിസ്റ്റിൽ ഉണ്ടോ എന്ന് നോക്കൂ. ഉളളവർ ഭാഗ്യവാന്മാർ! കാരണം ഇന്ന് N95 ദുർലഭമായി മാറിക്കൊണ്ടിരിക്കുന്നു. അത് നിർമ്മിക്കുവാൻ വേണ്ട പോളി പ്രോപിലീൻ ഫൈബറിൻ്റെ ദൗർലഭ്യം ആണ് കാരണം.

രാജ്യത്ത് 180 ജില്ലകളില്‍ ഒരാഴ്ചയ്ക്കിടെ ഒരു കോവിഡ് കേസു പോലുമില്ല; പ്രതീക്ഷയേകി കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പ്രസ്താവന

ലിസ്റ്റിൽ നോക്കി അതിലെ ഓരോ വെബ്സൈറ്റിലും കയറി നോക്കിയാൽ മനസ്സിലാകും ഇന്ന് N95 വളരെ ദുർലഭം ആണെന്ന്. ഇനി നേരെ ആമസോൺ, ഫ്ലിപ്കാർട്ട് മുതലായ സൈറ്റുകളിലൂടെ അപ്പ്രൂവ്ഡ് ആയ ബ്രാൻഡുകളുടെ മാസ്ക് മേടിക്കാൻ നോക്കിയാൽ ഒറിജിനലിനെ വെല്ലുന്ന ഡിസൈനിൽ പരക്കെ ലഭ്യമാണ്! ആമസോൺ, ഫ്ലിപ്കാർട്ട് മുതലായവരിലൂടെ തങ്ങൾ മാസ്ക് വിൽക്കുന്നില്ല എന്ന് പല ഒറിജിനൽ സൈറ്റുകളിലും നോട്ടീസായി പതിച്ചിട്ടുണ്ട്.

ഇപ്പോൾ മനസ്സിലായോ മാസ്ക് വച്ചിട്ടും എങ്ങനെ കോവിഡ് പടർന്നു പിടിക്കുന്നു എന്ന്? ആയതിനാൽ 99% N95 മാസ്‌ക്കുകളും N95 അല്ല, വെറും ഡൂക്ലി ഐറ്റം ആണ് എന്നതു മനസ്സിലാക്കി, അതിന് മുകളിൽ മറ്റൊരു തുണി മാസ്‌ക്കും കൂടി വച്ച്, ടൈറ്റ് ആക്കി വായും മൂക്കും മൂടി, സാനിട്ടൈസ് ചെയ്ത്, സാമൂഹിക അകലം പാലിച്ച് സുരക്ഷിതർ ആയാൽ നിങ്ങൾക്ക് കൊള്ളാം, ഒപ്പം ചുറ്റും ഉള്ളവർക്കും! ലോകാ സമസ്താ സുഖിനോ ഭവന്തു!

വെറുതെ ഒരു ഗൂഗിൾ അന്വേഷണം നടത്തിയതാണ്, ചെന്ന് പെട്ടത് അന്തം വിട്ടു പോയ ഒരു യാഥാർത്ഥ്യത്തിലും. ആ അന്വേഷണത്തിൻ്റെ സഞ്ചാരം…

Posted by Jyothy Sreedhar on Thursday, 6 May 2021

 

shortlink

Related Articles

Post Your Comments


Back to top button