Latest NewsNewsFootballSports

മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും നേർക്കുനേർ, ജയിച്ചാൽ സിറ്റിയ്ക്ക് പ്രീമിയർ ലീഗ് കിരീടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ചെൽസിയെ നേരിടും. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് മത്സരം. ചെൽസിയെ തോൽപ്പിച്ചാൽ സിറ്റിക്ക് ഇന്ന് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടാം. അതേസമയം, മെയ് 29ന് നടക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശപോരാട്ടത്തിന്റെ ഡ്രസ് റിഹേഴ്സൽ ആയതിനാൽ പോരാട്ടം തീപാറും.

പിഎസ്ജിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡിനെ മറികടന്നാണ് ഇരു ടീമുകളും ചാമ്പ്യൻസ് ലീഗ് കലാശപോരാട്ടത്തിന്റെ ഫൈനൽ ടിക്കറ്റുറപ്പിച്ചത്. സിറ്റിയുടെ തട്ടകത്തിൽ നടക്കുന്ന നിർണായക മത്സരത്തിൽ സിറ്റിക്ക് ഇന്ന് ജയിച്ചേ മതിയാവു. പ്രീമിയർ ലീഗിൽ ഒന്നാമതുള്ള സിറ്റിക്ക് 80 പോയിന്റും, നാലാമതുള്ള ചെൽസിക്ക് 61 പോയിന്റാണുള്ളത്.

സീസണിൽ നാലു കിരീടമെന്ന ചരിത്രത്തിലേക്ക് സിറ്റി മോഹങ്ങൾ കഴിഞ്ഞ മാസം ചെൽസി തകർത്തിരുന്നു. എഫ്എ കപ്പ് സെമിയിൽ ഏകപക്ഷികമായ ഒരു ഗോളിനായിരുന്നു ചെൽസി ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button