COVID 19KeralaLatest NewsNews

കേരളത്തിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിൽ ക്രമതീതമായ വർധന: 24 മണിക്കൂറിനിടെ ഉള്ള കണക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഒറ്റ ദിവസത്തിനിടെ വന്‍ വര്‍ദ്ധനവെന്ന് ആരോഗ്യവകുപ്പ് കണക്കുകള്‍. 24 മണിക്കൂറിനിടെ 274 പേരെ ഐസിയുവിലും, 331 പേരെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയതിന് ശേഷം ഇത്തരത്തില്‍ ഒരു വര്‍ധന ഇത് ആദ്യമായാണ്. നിലവില്‍ ഐസിയുകളില്‍ 2323 പേരും, വെന്റിലേറ്ററില്‍ 1138 പേരും ചികിത്സയിലുണ്ട്. സംസ്ഥാനത്താകെ സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ആയി 508 വെന്റിലേറ്റര്‍ ഐസിയു, 285 വെന്റിലേറ്റര്‍, 1661 ഓക്‌സജ്ജന്‍ കിടക്കകള്‍ എന്നിവയാണ് ഒഴിവുള്ളത്.

Also Read:ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ; പിണറായി വിജയനെ പ്രശംസിച്ച് പ്രകാശ് രാജ്

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന എറണാകുളത്ത് സ്ഥിതി ആശങ്കാജനകമാണ്. ജില്ലയിലെ എട്ട് പഞ്ചായത്തുകളില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിന് മുകളിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button