Latest NewsNewsIndia

‘രാത്രി 7 മണിക്ക് മുമ്പ് എത്തണം’; ബംഗാൾ കത്തുമ്പോൾ ചീഫ് സെക്രട്ടറിയോട് കടുപ്പിച്ച് ഗവർണർ

സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ നടക്കുന്ന സം​ഘർഷത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ഗവർണർ ജഗ്ദീപ് ദാൻകർ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു. ഇന്ന് രാത്രി 7 മണിക്ക് മുമ്പായി രാജ്ഭവനിൽ എത്തണമെന്നാണ് ​ഗവർണർ നൽകിയിരിക്കുന്ന നിർദ്ദേശം. അതേസമയം, പശ്ചിമ ബംഗാളിലെ സംഘർഷ സ്ഥലം സന്ദർശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ഉടൻ റിപ്പോർട്ട് നൽകും. ഗവർണർ, ബംഗാൾ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി , ഡിജിപി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സൗത്ത്, നോർത്ത് 24 പർഗനാസ് ജില്ലകളിലെ സംഘർഷ സ്ഥലങ്ങളിലും പ്രതിനിധി സംഘം നേരിട്ടെത്തി.

Read Also: രക്തം കട്ടപിടിക്കുന്നതും കോവിഡ് രോഗികളുടെ അവസ്ഥ കൂടുതൽ മാരകമാക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ

എന്നാൽ രാഷ്ട്രീയ സംഘർഷങ്ങളെ കുറിച്ച് ഗവർണർ ജഗ്ദീപ് ദാൻകർ നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാകും സംഘം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുക. സംഘർഷങ്ങളെ കുറിച്ച് വിശദമായ റിപ്പോർട്ട് മെയ് 10 ന് നൽകാൻ കൊൽക്കത്ത ഹൈക്കോടതിയും ഇന്നലെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 16 പേർ അക്രമങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ബംഗാൾ സർക്കാർ വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button