KeralaNewsCrime

സ്വർണവും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വടക്കേക്കര; സ്വർണവും കഞ്ചാവുമായി കാസർകോഡ് തളങ്കര സ്വദേശി അഹമ്മദ് ഹാഷിം (22) ആണ് പിടിയിലായിരിക്കുന്നത്. വാഹന പരിശോധനയ്ക്കിടെയാണ് പിടിക്കപ്പെട്ടത്. യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് 123 ഗ്രാം സ്വർണവും 35 ഗ്രാം കഞ്ചാവും കണ്ടെത്തിയത്. പൊടി രൂപത്തിലാക്കിയ സ്വർണത്തിൽ പ്രത്യേക കെമിക്കൽ ചേർത്ത് ഗർഭനിരോധന ഉറയിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നു സ്വർണം നാട്ടിലെത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ ജി. സുനിൽ കുമാർ, സബ് ഇൻസ്പെക്ടർ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. പറവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പൊലീസ് വിവരം അറിയിച്ചതിനെത്തുടർന്ന് കൊച്ചിയിൽ നിന്നു കസ്റ്റംസ് പ്രിവന്റീവ് സൂപ്രണ്ട് വിവേക്, വടക്കേക്കര പൊലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. സ്വർണവുമായി ബന്ധപ്പെട്ട തുടരന്വേഷണം കസ്റ്റംസ് നടത്തുമെന്ന് പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button