Latest NewsNewsIndia

കോവിഡ് രോഗിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; ആശുപത്രി ജീവനക്കാർ അറസ്റ്റിൽ

ഇൻഡോർ: കോവിഡ് വൈറസ് ബാധിതയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാർ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ മഹാരാജ യെശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. ഇൻഡോർ പൊലീസാണ് രണ്ട് ആശുപത്രി ജീവനക്കാരെ അറസ്റ്റ് ചെയ്തത്. കൊവിഡ് വാർഡിൽ ജോലി ചെയ്യുന്ന സുബഹം, ഹൃദയേഷ് എന്നിവരാണ് അറസ്റ്റിലായത്.

Read Also: മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിന്റെ മുകളിലേക്ക് മരിച്ചു വീണു; 2 മാസം പ്രായമായ പിഞ്ചു കുഞ്ഞിനും ജീവൻ നഷ്ടമായി

മെയ് 5 ന് രാത്രിയായിരുന്നു സംഭവം. ഭയന്നു പോയ പെൺകുട്ടി ആദ്യം വീട്ടുകാരോടാണ് വിവരം പറയുന്നത്. തുടർന്ന് വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പിന്നീട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടുകയായിരുന്നു.

അറസ്റ്റിലായവർ രണ്ടു പേരും ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

Read Also: BREAKING: ആശങ്കയ്ക്ക് അവസാനം; ഒടുവിൽ ചൈനീസ് റോക്കറ്റ് ഭൂമിയിൽ പതിച്ചു

shortlink

Related Articles

Post Your Comments


Back to top button