Latest NewsNewsFootballSports

പിഎസ്ജിയുടെ കിരീട മോഹങ്ങൾക്ക് തിരിച്ചടി

ഫ്രഞ്ച് ലീഗിലെ നിർണായക മത്സരത്തിൽ പിഎസ്ജിയ്ക്ക് തിരിച്ചടി. ഇന്ന് നടന്ന എവേ മത്സരത്തിൽ റെന്നസിന്ദിനോട് പിഎസ്ജി 1-1 സമനില വഴങ്ങി. ഇതോടെ ഫ്രഞ്ച് ലീഗിലെ കിരീട പോരാട്ടത്തിൽ ലില്ലെ മുൻതൂക്കം നേടി. ആദ്യ പകുതിയുടെ അവസാനം നെയ്മറിന്റെ പെനാൽട്ടി ഗോളിൽ പിഎസ്ജി ലീഡ് നേടി.

എന്നാൽ രണ്ടാം പകുതിയിൽ മികച്ച പന്തടക്കത്തോടെ കളിച്ച റെന്നസിന്ദ് ഗുയിരസി (70) മികച്ച മുന്നേറ്റത്തിലൂടെ പിഎസ്ജിയുടെ വല തുളച്ചു. പിന്നീട് ലീഡ് എടുക്കാനുള്ള പിഎസ്ജി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മത്സരത്തിന്റെ 87-ാം മിനുട്ടിൽ പിഎസ്ജിയുടെ ഡിഫൻഡർ കിംബെപ്പെ ചുവപ്പ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു.

റെന്നസിന്ദിനെതിരായ സമനിലയോടെ 76 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് പിഎസ്ജി. 79 പോയിന്റുമായി ലിലെ ഒന്നാം സ്ഥാനത്തും തുടരുന്നു. ലിലെ ഒരു മത്സരം കൂടെ ജയിച്ചാൽ കിരീടം ഉറപ്പാകും. ഇനി രണ്ട് മത്സരങ്ങൾ മാത്രമേ ഫ്രഞ്ച് ലീഗിൽ ബാക്കിയുള്ളു.

shortlink

Related Articles

Post Your Comments


Back to top button