Latest NewsNewsIndia

മ​ദ്യ​ത്തി​ന് പ​ക​രം ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഹോ​മി​യോ മ​രു​ന്ന് ക​ഴി​ച്ച യു​വാ​ക്ക​ള്‍ മ​രി​ച്ചു

റാ​യ്പു​ര്‍ : ഛത്തീ​സ്ഗ​ഡി​ല്‍ മ​ദ്യ​ത്തി​നു പ​ക​രം ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ ഹോ​മി​യോ മ​രു​ന്ന് ക​ഴി​ച്ച മൂന്ന് യു​വാ​ക്ക​ള്‍ മ​രി​ച്ചു. റാ​യ്പു​രി​ലെ പ​ന്ദ്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. മ​രി​ച്ച ആ​രാ​ളു​ടെ പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്താ​യ​ത്.

Read Also : കോവിഡ് വ്യാപനം : സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഐസിയു, വെന്റിലേറ്റര്‍ ക്ഷാമം രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

മ​നീ​ഷ് വ​ര്‍​മ (37), ദ​ല്‍​വീ​ര്‍ സിം​ഗ് പ​ര്‍​മ​ര്‍ (25), ബ​ല്‍​വീ​ന്ദ​ര്‍ സിം​ഗ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ഴാം തീ​യ​തി മ​നീ​ഷ് വ​ര്‍​മ വീ​ട്ടി​ല്‍​വ​ച്ച്‌ മ​രി​ച്ചു. ഇ​തേ ദി​വ​സം ത​ന്നെ മ​റ്റ് ര​ണ്ട് പേ​രും ആ​ശു​പ​ത്രി​യി​ല്‍ മ​ര​ണ​പ്പെ​ട്ടു. കോ​വി​ഡ് മൂ​ല​മാ​ണ് വ​ര്‍​മ മ​രി​ച്ച​തെ​ന്ന് സം​ശ​യി​ച്ച്‌ കു​ടും​ബം അ​ന്ന് ത​ന്നെ സം​സ്കാ​രം ന​ട​ത്തി. എ​ന്നാ​ല്‍ ദ​ല്‌​വീ​ര്‍ സിം​ഗി​ന്‍റെ പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ ആ​ല്‍​ക്ക​ഹോ​ള്‍ ഉ​ള്ളി​ല്‍​ച്ചെ​ന്നാ​ണ് മ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി.

പ​ര്‍​മ​ര്‍ മരിച്ചത് ഹൃ​ദാ​യാ​ഘ​ത​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്നും പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഇ​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button